Sorry, you need to enable JavaScript to visit this website.

പെട്രോളിനും ഡീസലിനും രാജസ്ഥാനും നികുതി ഇളവ് പ്രഖ്യാപിച്ചു

ന്യൂദൽഹി- പെട്രോളിനും ഡീസലിനുമുള്ള നികുതി രാജസ്ഥാനും കുറച്ചു. പെട്രോളിന് നാലും ഡീസലിന് അഞ്ചും രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യമറിയിച്ചത്. ഇതോടെ ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, മണിപ്പൂർ , കർണ്ണാടക, അസം, ത്രിപുര, പഞ്ചാബ്, ബിഹാർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും വില കുറച്ചു.  കേരളം ഇതേവരെ നികുതി കുറച്ചിട്ടില്ല.
 

Latest News