ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടതിനെ തുടർന്ന് യുവാവിന്റെ ആത്മഹത്യ, ഭാര്യയും അറസ്റ്റിൽ

തിരുവനന്തപുരം- ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയും അറസ്റ്റിൽ. മുട്ടത്തറ സ്വദേശിയായ യുവാവിന്റെ ആത്മഹത്യയിൽ ഭാര്യ ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്. സംഭവത്തിൽ നേരത്തെ യുവതിയുടെ കാമുകനായ നെടുമങ്ങാട് സ്വദേശി കെ വിഷ്ണുവിനെയും അറസ്റ്റ് ചെയ്തിരുന്നു. വിളപ്പിൽശാല പറ്റുമ്മേൽക്കോണം ചാക്കിയോടുള്ള വീട്ടിലാണ് ഡ്രൈവറായ കെ ശിവപ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യയും അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മിൽ ഇഷ്ടത്തിലായിരുന്നു. വിഷ്ണുവും ഭാര്യയും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. ശിവപ്രസാദ് തൂങ്ങി മരിച്ച ചുവരിൽ വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതി വെച്ചിരുന്നു. അന്വേഷണത്തിനു പിന്നാലെ ഒളിവിൽ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാട് ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവരെ പറ്റി വിവരം ലഭിച്ചതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് വിഷ്ണു. ഒന്നാം പ്രതിയായ യുവതി വീട്ടിലില്ലാതിരുന്നതിനാൽ അന്ന് അറസ്റ്റ് ചെയ്യാനായില്ലായിരുന്നു.

Latest News