Sorry, you need to enable JavaScript to visit this website.

ക്ഷേത്രത്തിലെ പ്രതിദിന പൂജകളിൽ ഇടപെടാനാകില്ല-സുപ്രീം കോടതി

ന്യൂദൽഹി- ക്ഷേത്രത്തിലെ പ്രതിദിന പൂജകളിലോ മറ്റ് അനുഷ്ഠാനങ്ങളിലോ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ആചാരങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കോടതിക്കു ഇത്തരം കാര്യങ്ങളിൽ ഇടപെടാനാകില്ല. തേങ്ങ എങ്ങനെ എറിഞ്ഞുടയ്ക്കണമെന്നോ ആരതി എങ്ങനെ നടത്തണമെന്നോ നടത്തണമെന്നോ കോടതിക്കു നിർദേശിക്കാനാകില്ല. പരമ്പരാഗതമായ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള പൂജാവിധികളിൽ ക്രമക്കേട് ഉണ്ടായാൽ പരാതിക്കാർക്കു കീഴ്‌ക്കോടതികളെ സമീപിക്കാവുന്നതാണെന്നും ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 
    അതേസമയം ക്ഷേത്ത്രതിന്റെ ഭരണപരമായ കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെങ്കിൽ കോടതികൾക്ക് ഇടപെടാം. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് പരാതികളിലും കോടതികൾക്ക് നിർദേശം നൽകാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 
    സമാന ആവശ്യം ഉന്നയിച്ചു പരാതിക്കാരൻ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു എങ്കിലും ഹർജി തള്ളി. അതിനെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജിയും ഈ നിരീക്ഷണങ്ങളോടൊപ്പം തള്ളി. എന്നാൽ, അനുഷ്ഠാനങ്ങൾ സംബന്ധിച്ചു പരാതിക്കാരൻ ഉന്നയിച്ച വിഷയങ്ങളിൽ ക്ഷേത്രം ഭരണ സമിതി പ്രതികരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എട്ടാഴ്ചയ്ക്കുള്ളിൽ ക്ഷേത്രം ഭരണസമിതി പ്രതികരണം അറിയിക്കണമെന്നാണു നിർദേശിച്ചിരിക്കുന്നത്. പരാതിയെ തുടർന്ന് നൽകിയ സത്യവാംഗ്മൂലത്തിൽ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ കൃത്യവും കണശവുമായി മേൽനോട്ടത്തിലാണ് നടക്കുന്നതെന്നാണ് ക്ഷേത്രം സമിതി വ്യക്തമാക്കിയത്. 

Latest News