ന്യൂദൽഹി- ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്ത്. മുൻ തന്ത്രി കണ്ഠരര് മഹേശ്വരരരുടെ ഭാര്യ ദേവകി അന്തർജനമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഹുൽ ഗാന്ധി എന്നിവർ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെ്‌നും കത്തിൽ ദേവകി അന്തർജനം ചൂണ്ടിക്കാട്ടി. 2020 ജനുവരിയിൽ ഒൻപത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസിൽ വാദം ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനായില്ല. തനിക്ക് 87 വയസായെന്നും വിധി കേൾക്കാൻ ജീവിച്ചിരിക്കുമോ എന്നറിയില്ല. എന്നാൽ ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കർമ്മമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.






