video: തായ് വാനെ തൊട്ടുകളിക്കരുത്, അത് തീക്കളി- അമേരിക്കയോട് ചൈന

ബീജിംഗ്- തായ്വാന് സ്വാതന്ത്ര്യം നല്‍കാനുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നത് തീയില്‍ കളിക്കുന്നതിന് തുല്യമായിരിക്കുമെന്ന് അമേരിക്കക്ക് ചൈനയുടെ മുന്നറിയിപ്പ്.  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള വെര്‍ച്വല്‍ ഉച്ചകോടിയിലാണ് കഠിനമായ വാക്കുകള്‍ ഉപയോഗിച്ചത്.

ജനുവരിയില്‍ ബൈഡന്‍ അധികാരമേറ്റതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചകളാണ ഇപ്പോള്‍ ചൈനയുമായി നടക്കുന്നത്.
സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമമായിരുന്നു ഉച്ചകോടി. പരസ്പരമുള്ള വ്യക്തിബന്ധത്തിന് ഊന്നല്‍ നല്‍കിയായിരുന്നു ചര്‍ച്ചയുടെ തുടക്കം.

എന്നാല്‍ ഇരുകൂട്ടര്‍ക്കുമിടയിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നില്‍ നിന്ന് അവര്‍ക്ക് മാറി നില്‍ക്കാനായില്ല. സ്വയം ഭരണ പ്രദേശമായ തായ്വാന്‍ ദ്വീപ്. ഒരു ദിവസം വീണ്ടും ഏകീകരിക്കപ്പെടേണ്ട വേര്‍പിരിഞ്ഞ പ്രവിശ്യയായാണ് ചൈന തായ്വാനെ കാണുന്നത്. അമേരിക്ക ഇത് അംഗീകരിക്കുകയും ചൈനയുമായി ഔപചാരിക ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.  എന്നാല്‍ ആക്രമണം ഉണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ തായ്വാനെ സഹായിക്കുമെന്നും അമേരിക്ക പറയുന്നു. ഇതാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്.

'തങ്ങളുടെ സ്വാതന്ത്ര്യ അജണ്ടയ്ക്ക് യു.എസ് പിന്തുണ തേടാനുള്ള തായ്വാന്‍ അധികാരികളുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളും ചൈനയെ പിടിച്ചുനിര്‍ത്താന്‍ തായ്വാനെ ഉപയോഗിക്കാനുള്ള ചില അമേരിക്കക്കാരുടെ ഉദ്ദേശ്യവും സമീപകാല സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയെന്ന് ഷി കുറ്റപ്പെടുത്തിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറഞ്ഞു.

തീയില്‍ കളിക്കുന്നത് പോലെ ഇത്തരം നീക്കങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. തീയില്‍ കളിക്കുന്നവന്‍ പൊള്ളലേറ്റു കരിയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തായ്വാന്‍ കടലിടുക്കില്‍ ഉടനീളം നിലവിലുള്ള സ്ഥിതി മാറ്റുന്നതിനോ സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ബൈഡന്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

തായ്വാനിനെക്കുറിച്ച് ശക്തമായ വാക്കുകള്‍ പ്രയോഗിച്ചെങ്കിലും ഇരു നേതാക്കളും പരസ്പരം ഊഷ്മളമായി അഭിവാദ്യം ചെയ്തതോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. തന്റെ 'പഴയ സുഹൃത്ത്' ബൈഡനെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് ഷി പറഞ്ഞു.

ഇരുവരും 'എല്ലായ്പ്പോഴും പരസ്പരം സത്യസന്ധമായും ആത്മാര്‍ത്ഥമായും ആശയവിനിമയം നടത്തിയിരുന്നുവെന്നും മറ്റൊരാള്‍ എന്താണ് ചിന്തിക്കുന്നതെന്നത് തങ്ങളെ രിക്കലും ആശ്ചര്യപ്പെടുത്തിയിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും ആശയവിനിമയം മെച്ചപ്പെടുത്തണമെന്നും വെല്ലുവിളികളെ ഒരുമിച്ച് നേരിടണമെന്നും ഷി പറഞ്ഞു. 'മനുഷ്യന്‍ ഒരു ആഗോള ഗ്രാമത്തിലാണ് ജീവിക്കുന്നത്, നാം ന്നിലധികം വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. ചൈനയും യു.എസും ആശയവിനിമയവും സഹകരണവും വര്‍ധിപ്പിക്കേണ്ടതുണ്ട്.' ഷി പറഞ്ഞു.

BBC VIDEO:

 

 

Latest News