കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട

കണ്ണൂർ - കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. 51 ലക്ഷം രൂപയുടെ സ്വർണ്ണവുമായി ആറളം സ്വദേശി കസ്റ്റംസ് പിടിയിലായി. ഷാർജയിൽനിന്നുള്ള വിമാനത്തിലെത്തിയ ആറളത്തെ എം.ഫാസിലിൽ നിന്നാണ് അനധികൃതമായി കടത്തുകയായിരുന്ന 1040 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇതിന് 51 ലക്ഷം രൂപ വില വരും. കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
 

Latest News