ന്യൂദല്‍ഹി- ഓണ്‍ലൈനായി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതിനെതിരെ സിബിഐ രാജ്യത്തുടനീളം 76 ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നു. 14 സംസ്ഥാനങ്ങളിലായി 83 പേര്‍ക്കെതിരെ സിബിഐ ഞായറാഴ്ച 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈനായി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവരാണ് കേസിലുള്‍പ്പെട്ടവരില്‍ ഏറെ പേരും.
തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഓഡീഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ദല്‍ഹി, ബിഹാര്‍, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടന്നുവരുന്നത്.






