ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദനം, 16 കാരന്‍ പിടിയില്‍

ചവറ- നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ മര്‍ദിച്ച സംഭവത്തില്‍ 16 കാരന്‍ പിടിയില്‍.  രണ്ടു പേര്‍ ചേര്‍ന്നാണ് തിരുവല്ല സ്വദേശി സുനിലിനെ(40) മര്‍ദിച്ചത്.

ആശുപത്രിയില്‍ കാലില്‍ മരുന്ന് വെക്കാന്‍ എത്തിയ ചവറ സ്വദേശി മുജീബ് എന്നയാളാണ് മര്‍ദിച്ചതെന്നാണ് സുനില്‍ പോലീസിന് നല്‍കിയ മൊഴി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പതിനാറുകാരനാണ്  പിടിയിലായത്. പ്രധാന പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

 

Latest News