ആറു വയസ്സുകാരിക്ക് പീഡനം, ഉര്‍ദു അധ്യാപകന്‍ അറസ്റ്റില്‍

കോട്ട- രാജസ്ഥാനിലെ കോട്ടയില്‍ ആറു വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ട്യൂഷന്‍ നല്‍കിയിരുന്ന ഉര്‍ദു അധ്യാപകന്‍ അറസ്റ്റില്‍. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്  കോട്ട സിറ്റിയിലെ അബ്ദുറഹീമിനെ (45)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസയിലെ മുറിയില്‍ താമസിച്ചിരുന്ന ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.  

നാല് മാസത്തോളമായി ഇയാള്‍ കോട്ട ജില്ലയിലെ ദേഗോഡ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്‌സുവ ഗ്രാമത്തിലുള്ള  മദ്രസ മുറിയിലാണ് താമസം.  മറ്റ് വിദ്യാര്‍ത്ഥികള്‍ പോയപ്പോള്‍ റഹീം പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ പിടിച്ചിരുത്തി  ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടി നിലവിളിച്ചതോടെയാണ് വിട്ടയച്ചത്.  
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി, വൈകിയെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

 

Latest News