റോളര്‍ സ്‌കേറ്റിങ്: അനാമികയ്ക്ക് സ്വര്‍ണം,  അഹമ്മദിനും പവനയ്ക്കും വെങ്കലം    

അനാമിക
പവന
സി.ഒ.ടി അഹമ്മദ

കോഴിക്കോട്- കോഴിക്കോട്ട്  സമാപിച്ച കേരള സ്‌റ്റേറ്റ് റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ക്വാഡ് ഇനത്തില്‍ റിംഗ്  500 മീറ്ററിലും റോഡ് വണ്‍ ലാപിലും അനാമിക ആര്‍ സ്വര്‍ണമെഡല്‍ നേടി. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ് . കോഴിക്കോട് പൊറ്റമ്മല്‍ സൗപര്‍ണികയില്‍ ടി രജിതിന്റെയും അഡ്വക്കേറ്റ് ജിജിയുടെയും മകളാണ്. തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പവന 15 കിലോ മീറ്റര്‍ റോഡ് റെയ്‌സില്‍ വെങ്കലം നേടി. തിരൂര്‍ എ.ആര്‍ ബേക്കറി ഉടമ സന്തോഷിന്റേയും ജോഫ്‌നയുടേയും മകളാണ്.  സബ് ജൂനിയര്‍ വിഭാഗത്തില്‍ 1500 മീറ്ററിലും റോഡ് ലാപിലും വെങ്കല മെഡല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസിലെ സി.ഒ.ടി അഹമ്മദിനാണ്. ബിസിനസുകാരനായ സി.ഒ.ടി അബ്ദുല്‍ ഖാദറിന്റേയും ഷഹനാസിന്റേയും മകനായ അഹമ്മദ് കോഴിക്കോട് സെന്റ് മേരീസ് ഇ.എം സ്‌കൂളില്‍  എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.  മൂന്ന്  പേരെയും പരിശീലിപ്പിച്ചത് കോച്ച് കെ.എസ് ഹരികൃഷ്ണനാണ്. 

Latest News