Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇവിടെ കാട്ടാനയാണ് റോഡിലെ രാജാവ്, പേടിച്ച് വിറച്ച് യാത്രക്കാര്‍

ഇടുക്കി- മറയൂര്‍ ഉടുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ പകല്‍ സമയത്ത് പോലും കാട്ടാനക്കൂട്ടം നിലയുറപ്പിക്കുന്നത് യാത്രക്കാരെ ഭീതിയില്‍ ആഴ്ത്തുന്നു. ഒരു മാസമായി ഇവയെ കൂട്ടമായും ഒറ്റക്കും സ്ഥിരമായി കാണപ്പെടുന്നു. ഇതിനാല്‍ ഈ വഴിയിലൂടെയുള്ള യാത്ര ദുസഹമാകുന്നു. ബൈക്ക് യാത്രക്കാര്‍ ശ്രദ്ധിച്ചു വേണം യാത്ര ചെയ്യാന്‍. കഴിഞ്ഞ ദിവസം ഈ വഴിയിലൂടെ ബൈക്കില്‍ യാത്ര ചെയ്തവരെ തമിഴ്‌നാട് അതിര്‍ത്തിയായ പൊങ്കനോടക്ക് സമീപം കാട്ടാന വിരട്ടിയോടിച്ചു. ഇവര്‍ തലനാരിഴക്കാണ് രക്ഷപെട്ടത്. മണിക്കൂറുകളോളം കാട്ടാനകള്‍ ഗതാഗത തടസം സൃഷ്ടിക്കുന്നത് പതിവാണ്.

 

 

Latest News