തൃശൂർ - കാർട്ടൂൺ അവാർഡ് വിവാദത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അവഹേളിച്ചു വരച്ച കാർട്ടൂൺ ചിത്രത്തിനു അവാർഡ് നൽകി ആദരിച്ചു എന്നാരോപിച്ച് കേരള ലളിതകലാ അക്കാദമിയിലേക്ക് യുവമോർച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് ലാത്തി ചാർജിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി, ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, സംസ്ഥാന സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബാബു വലിയവീട്ടിൽ എന്നിവർ ഉൾപ്പടെയുള്ള പ്രവർത്തകർക്ക് പരിക്കേറ്റു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അധ്യക്ഷത വഹിച്ച പ്രതിഷേധ മാർച്ച് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബിജോയ് തോമസ്, സുജയ് സേനൻ, രഘു നാഥ് സി മേനോൻ, പ്രനീഷ് ഒല്ലൂർ, പ്രശാന്ത് നടുവിലവളപ്പിൽ, സുഭാഷ് കുന്ദകുളം, രഞ്ജിത്ത് കണ്ണായി, അനുമോദ്, ഗോകുൽ ആൽത്തറ, വിമൽ ചന്ദ്, വിപിൻ ഐനിക്കുന്നത്ത്, സുശാന്ത് ഐനിക്കുന്നത്ത്, രാഹുൽ നന്തിക്കര, അഡ്വ ജിതിൻ, നിഖിൽ പുതുക്കാട്, ജിതേഷ് കൊടുങ്ങല്ലൂർ, ശ്രീജിത്ത് വാകയിൽ, ഹരിഹരൻ ചേലക്കര, വിശാഖ് മണലൂർ എന്നിവർ നേതൃത്വം നൽകി.






