ശരീരം മുഴുവന്‍ പുറത്തിട്ട് കാറോടിച്ച യുവാവ് അറസ്റ്റില്‍

മദീന - ഗതാഗത നിയമ ലംഘനം നടത്തിയ യുവാവിനെ മദീനയില്‍ നിന്ന് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. മദീന കിംഗ് ഫഹദ് പാര്‍ക്കില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി യുവാവ് ശരീരം മുഴുവന്‍ വിന്റോ വഴി പുറത്തിട്ട് കാര്‍ ഓടിക്കുകയായിരുന്നു. ഇത് കണ്ട സൗദി പൗരന്മാരില്‍ ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് ട്രാഫിക് ഡയറക്ടറേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.
വൈകാതെ നിയമ ലംഘകനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി പരാതിക്കാരനെ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗത നിയമം അനുസരിച്ച ഏറ്റവും കടുത്ത ശിക്ഷകള്‍ പ്രഖ്യാപിക്കുന്നതിന് യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

 

Latest News