Sorry, you need to enable JavaScript to visit this website.

യു.എ.ഇയും ഖത്തറുമടക്കം 99 രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഇന്ത്യയില്‍ ക്വാറന്റൈന്‍ ഒഴിവാക്കി

ന്യൂദല്‍ഹി- യു.എ.ഇയും ഖത്തറും ഉള്‍പ്പെടെ 99 രാജ്യങ്ങളില്‍നിന്ന് പൂര്‍ണ തോതില്‍ വാക്‌സിനെടുത്തു വരുന്നവര്‍ക്ക് ഇന്ത്യയില്‍ ക്വാറന്റൈന്‍ ഒഴിവാക്കി. ചാര്‍ട്ടര്‍ ചെയ്യാത്ത വിമാനങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ക്ക് വിസ നല്‍കി തുടങ്ങിയതോടെയാണ് അമേരിക്ക, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ 99 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍  നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ ഒക്ടോബര്‍ 15ന് പുനരാരംഭിച്ചപ്പോള്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരണമെന്ന നിബന്ധന ഉണ്ടായിരുന്നു.

കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തിയ 99 രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് 72 മണിക്കൂറിനിടെ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. ഇതോടൊപ്പം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും വേണം.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ കുത്തിവെച്ചതായള്ള സര്‍ട്ടിഫിക്കറ്റോ ഇന്ത്യയും മറ്റു രാജ്യങ്ങളും ഉഭയകക്ഷി തലത്തില്‍ അംഗീകരിച്ച വാക്‌സിന്‍ കുത്തിവെച്ചതിനുള്ള സര്‍ട്ടിഫിക്കറ്റോ ആയിരിക്കണം.

ഇന്ത്യന്‍ പൗരന്മാരാണെങ്കില്‍ ലോകാരോഗ്യ സംഘടനയോ ഇന്ത്യയോ അംഗീകരിച്ച വാക്‌സിനായാല്‍ മതി.

https://www.malayalamnewsdaily.com/sites/default/files/2021/11/15/countries.png https://www.malayalamnewsdaily.com/sites/default/files/2021/11/15/countires1.png

Latest News