Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു, ഒൻപത് തൊഴിലാളികളെ രക്ഷിച്ചു

കോഴിക്കോട്-പെരുവയലിൽ നിർമാണത്തിലിരുന്ന വീട് തകർന്നുവീണു. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒൻപത് തൊഴിലാളികളെ രക്ഷിച്ചു. പെരുവയൽ പെരിയങ്ങാട്ടാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വീടു തകർന്നത്. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഒൻപത് തൊഴിലാളികളാണ് ഇതിന് അകത്ത് ഉണ്ടായിരുന്നത്. രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തൊഴിലാളികളെ രക്ഷിച്ചത്.