പാലക്കാട്ട് കൊലപാതകസ്ഥലം കണ്ടയാള്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്- മമ്പുറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സ്ഥലം കണ്ടയാള്‍ കുഴഞ്ഞു വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമുവാണ് (56) മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടാണ് രാമു കുഴഞ്ഞു വീണ് മരിച്ചത്. കുഴഞ്ഞു വീണ ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പം മുമ്പ് മരിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിതിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി. പി.ഐ ആണെന്നാണ് ബി.ജെ.പി ആരോപണം.

മുമ്പ് പ്രദേശത്ത് ഉണ്ടായിരുന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ്.പി ആര്‍. വിശ്വനാഥ് പറഞ്ഞു.

 

 

Latest News