ഒരു വോട്ടിന്റെ ബലത്തില്‍ കോട്ടയം നഗരസഭയില്‍ യു.ഡി.എഫ് ഭരണം തുടരും

കോട്ടയം - നഗരസഭാ ഭരണം 21 നെതിരെ 22 വോട്ടുകള്‍ നേടി് യു.ഡി.എഫ് നിലനിര്‍ത്തി.  യു.ഡി.എഫ് പ്രതിനിധി ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭാ അധ്യക്ഷയായി. യു.ഡി.എഫിന് 22, എല്‍.ഡി.എഫിന് 22, ബി.ജെ.പിക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. എന്നാല്‍ എല്‍.ഡി.എഫിലെ ഒരു അംഗം ആരോഗ്യ കാരണത്താല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇതോടെ യു.ഡി.എഫ് ഒരു വോട്ടിന് ഭരണം നിലനിര്‍ത്തുകയായിരുന്നു.

ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് യു.ഡി.എഫ് ഭരണത്തിന് അന്ത്യമായത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യു.ഡി.എഫ്, 22 സീറ്റ് എല്‍.ഡി.എഫ്, എട്ട് സീറ്റ് ബി.ജെ.പി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ഒടുവില്‍ ടോസിലെ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്സണാവുകയുമായിരുന്നു.

 

Latest News