കോഴിക്കോട്- പാലക്കാട് മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് എസ്.ഡി.പി.ഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ആസുത്രിതമായ കൊലപാതകങ്ങളാണ് എസ.്ഡി.പി.ഐ നടത്തുന്നത്. പ്രകോപനമില്ലാതെ ഇങ്ങനെ ആര്‍.എസ.്എസ,്ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്.ഡി.പിഐ മുതിരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
തൃശൂരിലെ ചാവക്കാട് ബി.ജെ.പി-ആര്‍.എസ.്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ എസ്.ഡി.പി.ഐയുടെ പേര് പറയാന്‍ പോലും പോലീസ് തയ്യാറായില്ല, അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അടിക്കടിയുള്ള കൊലപാതകത്തിന് കാരണം പോലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും എസ്.ഡി,പി.ഐയെ സര്‍ക്കാരും സി.പി.എമ്മും സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.






