Sorry, you need to enable JavaScript to visit this website.

ഇന്ത്യ  കോവിഡില്‍ നിന്ന് കരകയറുന്നു, രണ്ടാഴ്ചയിലേറെ  15,000ല്‍ താഴെ കേസുകള്‍ മാത്രം

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വര്‍ധന 15,000 ല്‍ താഴെയാണ്. ഇന്നലെ 125 മരണങ്ങള്‍ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ മരണം 4,63,655 ആയി. അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്‍മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. വാക്‌സിന്‍ ഡോസുകള്‍ (2021 നവംബര്‍ 15 വരെ) വിതരണം ചെയ്തത്  1,24,90,65,030, ബാക്കിയുള്ളത് 20,20,48,426. കേന്ദ്ര ഗവണ്‍മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 124 കോടിയിലധികം (1,24,90,65,030) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 20.20 കോടിയിലധികം (20,20,48,426) വാക്‌സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.
 

Latest News