ജിദ്ദ- പൊടിക്കാറ്റ് മൂലം തിങ്കളാഴ്ച ജിദ്ദയില്‍ വിമാനം അടിയന്തിരമായി ഇറക്കിയിട്ടില്ലെന്ന് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വക്താവ് തുര്‍ക്കി അല്‍ദീബ് പറഞ്ഞു. പൊടിക്കാറ്റിനിടെ യാത്രാ വിമാനം ജിദ്ദ-മക്ക എക്സ്പ്രസ്വേയില് അടിയന്തിരമായി ഇറക്കി എന്ന് വാദിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. ഈ വീഡിയോ പഴയതാണ്. 2015 സെപ്റ്റംബറില്‍ ശക്തമായ പൊടിക്കാറ്റുണ്ടായപ്പോള് ജിദ്ദ എയര്‍പോര്‍ട്ടിനകത്തു വെച്ച് ചിത്രീകരിച്ചതാണിത്. ക്ലിപ്പിംഗില്‍ കാണുന്ന കാറുകള്‍ എയര്‍പോര്‍ട്ടിലെ എക്സിക്യൂട്ടീവ് ഓഫീസിനു കീഴിലുള്ളവയാണെന്നും തുര്‍ക്കി അല്‍ദീബ് പറഞ്ഞു.






