തൃശൂര്‍ - കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ രണ്ട് മുന്‍ ഭരണസമിതി അംഗങ്ങള്‍ കൂടി അറസ്റ്റില്‍. കെ.വി.സുഗതന്‍, എം.എ.ജിജോ രാജ് എന്നിവരാണ് പിടിയിലായത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭരണസമിതിയംഗങ്ങളില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്. തട്ടിപ്പില്‍ ആദ്യം പ്രതി ചേര്‍ത്ത ആറ് പേരില്‍ പി.പി.കിരണിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പിടിയിലായിട്ടില്ല.