ന്യൂദല്‍ഹി- തലസ്ഥാന നഗരിയില്‍ വായു മലിനീകരണ തോത് വര്‍ധിക്കുന്നതിനാല്‍ ഈ മാസം 15 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. 14 മുതല്‍ 17 വരെ ദല്‍ഹിയിലുടനീളമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആഴ്ച 100 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല അടിയന്തര യോഗത്തിന് ശേഷമാണ് ദല്‍ഹി മുഖ്യമന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍, പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.