മുഹമ്മദലി ചേലക്കര നാട്ടിൽ നിര്യാതനായി

ജിദ്ദ- കെ എം സി സി അൽ ഹംറ ഏരിയാ കമ്മറ്റി പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ മുഹമ്മദലി ചേലക്കര (53) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. തൃശൂർ  ചേലക്കര-ചേലക്കാട്, കായാമ്പൂവം ചേരിക്കതൊടിയിൽ പരേതനായ മുഹമ്മദ് എന്ന കുഞ്ഞുമണി ഉസ്താദിന്റെ മകനാണ്. മികച്ച സംഘാടകനും ഹജ്ജ് സേവന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന  മുഹമ്മദലി. ഏതാനും ദിവസങ്ങൾക്ക് മുമ്പ്‌ നെഞ്ചുവേദന അനുഭവപ്പെട് നാട്ടിൽ തുടർ ചികിത്സക്കു പോയതായിരുന്നു. തൃശൂർ മിഷൻ ഹോസ്പിറ്റലിൽ ചികിത്സ കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് മരണം. ഖബറടക്കം ഇന്ന് (ഞായർ 4 മണിക്ക്) കയാംപുവ്വം ഖബർസ്ഥാനിൽ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് കാസിം, മുഹമ്മദ് ഷാഫി, മൈമൂന, മുഹമ്മദ് ഇക്ബാൽ. മരുമക്കൾ: ജസ്ന, ഷിഹാബ്, ഹസീബ

Latest News