മക്ക - അല്‍ശൗഖിയ ഡിസ്ട്രിക്ടില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ അഗ്നിബാധ. വെള്ളിയാഴ്ച രാത്രിയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു.
മറ്റൊരു സംഭവത്തില്‍ റിയാദില്‍ അല്‍മന്‍സൂറ ഡിസ്ട്രിക്ടില്‍ മരഉരുപ്പടികളില്‍ പടര്‍ന്നുപിടിച്ച തീയും സിവില്‍ ഡിഫന്‍സ് അണച്ചു. അല്‍മന്‍സൂറയില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് കൂട്ടിയിട്ട മരഉരുപ്പടികളിലാണ് തീ പടര്‍ന്നുപിടിച്ചത്. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.