Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് മാറ്റി

ന്യൂദൽഹി-മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം 22-ലേക്ക് മാറ്റി. തമിഴ്‌നാടിന്റെ സത്യവാങ്മൂലം വിലയിരുത്താൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇന്നലെ(വെള്ളിയാഴ്ച)യാണ് കേരളത്തിന്റെ സത്യവാങ്മൂലത്തിന് തമിഴ്‌നാട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. അതിന്റെ പകർപ്പ് ഇന്നാണ് കേരളത്തിന്റെ അഭിഭാഷകന് ലഭിച്ചത്. അതിനാൽ എന്തു മറുപടി നൽകണമെന്ന കാര്യത്തിൽ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും കേരളത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മറുപടി നൽകാമെന്ന് കേരളം പറഞ്ഞെങ്കിലും തമിഴ്‌നാടിന്റെ അഭിഭാഷകൻ തടസം ഉന്നയിച്ചു. തുടർന്നാണ് കേസ് ഈ മാസം 22-ലേക്ക് മാറ്റിയത്.
 

Latest News