നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടു;  യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്‍ക്കത്ത- അതീവരഹസ്യമായി സൂക്ഷിച്ചിട്ടും ഒരേ സമയം നാല് പേരെ പ്രണയിക്കുന്നത് പുറത്തായതോടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവാവിന്റെ നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതോടെയാണ് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് വിഷം കഴിച്ചത്. ബംഗാളിലെ കൂച്ച്ബിഹാര്‍ ജോര്‍പത്കി സ്വദേശി സുഭമോയ് കുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍  കൂച്ച്ബിഹാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സുഭമോയ് കുമാറിന്റെ വീട്ടിലേക്ക് കാമുകിമാര്‍ കൂട്ടത്തോടെ കയറി വന്നത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ സുഭമോയ് ഒരേസമയം നാല് കാമുകിമാരുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഓരോ കാമുകിമാരുടെ പക്കല്‍ നിന്നും മറ്റ് കാമുകിമാരെ കുറിച്ചുള്ള വിവരം ഒളിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ കാമുകിമാര്‍ക്ക് ചില സൂചനകള്‍ ലഭിക്കുകയും ഇവര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നാല് പേരും പരസ്പരം കണ്ടുമുട്ടികയുമായിരുന്നു.
തുടര്‍ന്ന് നാല് കാമുകിമാരും ഒരുമിച്ച് സുഭമോയിയുടെ വീട്ടിലേക്ക് ഒരേസമയം എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ യുവാവുമായി വഴക്കിട്ടു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെ യുവാവ് സ്വന്തം മുറിയില്‍ കയറി വിഷം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അയല്‍ക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍. യുവാവിന്റെ കുടുംബാംഗങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ യുവാവിന്റെ കുടുംബാംഗങ്ങളാരും തയ്യാറായില്ല. യുവാവിനെതിരേ കാമുകിമാരാരും പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന.
 

Latest News