Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

സേലം-വ്യാഴാഴ്ച വൈകുന്നേരം  കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍ - യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധര്‍മപുരിക്ക് സമീപം പാളംതെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെ സേലം-ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി -ശിവദി സ്‌റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എന്‍ജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയില്‍ വന്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകര്‍ന്നു. സീറ്റുകളും മറ്റും ഇളകി മാറി.
 

Latest News