Sorry, you need to enable JavaScript to visit this website.

ചെരക്കുക ഗ്രാമീണ പ്രയോഗം, ആര്‍ക്കും എതിരല്ലെന്ന് ഡി.സി.സി പ്രസിഡന്റ്

തൊടുപുഴ- തന്റെ പ്രസംഗത്തിനിടെ നാടന്‍ ഭാഷയില്‍ നടത്തിയ പദപ്രയോഗം രാഷ്ട്രീയ വിരോധികള്‍ പ്രചാരണ ആയുധമാക്കുകയാണെന്നും ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അവരാണ് തിരുത്തേണ്ടതെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു.

പ്രസംഗത്തിനിടെ ചെരക്കുക എന്ന് പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് ബാര്‍ബര്‍മാര്‍ ഡി സി സി പ്രസിഡന്റിനെ  ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതിനോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സി പി മാത്യു.
സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ വ്രണപ്പെടുത്തുന്ന സംസാരശൈലി തന്റെ സംസ്‌കാരമല്ല. വണ്ടിപ്പെരിയാറിലെ രക്തസാക്ഷി എം. ബാലുവിന്റെ ബലി കൂടാരത്തിന് സമീപം മാലിന്യം തള്ളിയതിനെതിരായ ജനരോഷത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മാര്‍ക്സിസ്റ്റ് തന്ത്രത്തിന്റെ ഭാഗമായാണ് ഒരു വിഭാഗം ഇടത് അനുകൂലികള്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത്. മാലിന്യം ഇടാന്‍ നിര്‍ദേശിച്ചവര്‍ അത് നീക്കിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന തന്റെ പ്രസംഗത്തിനിടെ നടത്തിയ പദപ്രയോഗമാണ് എതിരാളികള്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. പ്രയോഗം പിന്‍വലിക്കേണ്ട കാര്യമില്ല. ഗ്രാമ പദങ്ങള്‍ സംസാരമധ്യേ ഉപയോഗിച്ചതിന്റെ പേരില്‍ തന്നെ കടന്ന് ആക്രമിക്കുന്നത് ശരിയല്ലെന്നും സി പി മാത്യു പറഞ്ഞു.

 

Latest News