മദീന - റൗദ ശരീഫില്‍ രാത്രിയിലും വനിതകള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങിയതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. ഇശാ നമസ്‌കാരത്തിനു ശേഷം മുതല്‍ പ്രഭാത നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതു വരെയുള്ള സമയത്താണ് വനിതകള്‍ക്ക് പ്രവേശനം നല്‍കുന്നത്.
റൗദ ശരീഫില്‍ പ്രവേശിക്കാനുള്ള അനുമതിക്ക് തവക്കല്‍നാ ആപ്പ് വഴിയോ ഇഅ്തമര്‍നാ ആപ്പ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടണമെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് പറഞ്ഞു.
വടക്കു ഭാഗത്ത് ഉസ്മാന്‍ ബിന്‍ അഫാന്‍ (24-ാം നമ്പര്‍) കവാടം വഴിയും തെക്കു ഭാഗത്ത് മക്ക (37-ാം നമ്പര്‍) കവാടം വഴിയുമാണ് വനിതകള്‍ക്ക് റൗദ ശരീഫിലേക്ക് വനിതകള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇതുവരെ പ്രഭാത നമസ്‌കാരം മുതല്‍ ദുഹ്ര്‍ നമസ്‌കാരത്തിനു മുമ്പു വരെയുള്ള സമയത്തു മാത്രമാണ് വനിതകള്‍ക്ക് റൗദ ശരീഫിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.