ഖത്തറില്‍നിന്നെത്തിയ മലപ്പുറം സ്വദേശി എയര്‍പോര്‍ട്ടില്‍ പിടിയില്‍

നെടുമ്പാശ്ശേരി- വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലേക്ക് വന്ന യാത്രക്കാരന്‍ ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പിടിയിലായി.

പീഡനക്കേസിലെ പ്രതി മലപ്പുറം പള്ളിപ്പാടം കഴുക്കുന്നുമ്മല്‍ ജംഷീര്‍ ആണ്  വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോള്‍ പിടിയിലായത്.

2019 ല്‍ കോഴിക്കോട് കക്കൂര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ പ്രതിയാണ് ജംഷീര്‍. കൃത്യത്തിനു ശേഷം വിദേശത്തേക്കു കടന്ന ഇയാള്‍ ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ഇമിഗ്രേഷന്‍  വിഭാഗത്തിന്റെ പിടിയിലാകുകയായിരുന്നു.

പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നെടുമ്പാശ്ശേരി പോലിസിന് കൈമാറി.

 

Latest News