കനത്ത മഴ; ചെന്നൈ വിമാനതാവളം ഭാഗികമായി അടച്ചു

ചെന്നൈ- കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനതാവളം ഭാഗികമായി അടച്ചു. വൈകിട്ട് ആറുവരെയുള്ള വിമാന സർവീസ് റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് വിമാനതാവള അധികൃതർ അറിയിച്ചു. ചെന്നൈയിലടക്കം ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. വരും ദിവസങ്ങളിലും മഴ പെയ്യുമെന്നാണ് സൂചന.
 

Latest News