ഡി.ജി.പിക്ക് മോൻസണിന്റെ വീട്ടിൽ എന്തുകാര്യം, കിടന്നുരുളരുത്-ഹൈക്കോടതി

കൊച്ചി- പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ലോക്‌നാഥ് ബെഹ്‌റ എന്തിനാണ് മോൻസന്റെ വീട്ടിൽ പോയതെന്നും ഹൈക്കോടതി ചോദിച്ചു. ഐ.ജി മനോജ് എബ്രഹാമിനും ലോക്‌നാഥ് ബെഹ്‌റക്കും മോൻസൺ മാവുങ്കലിന്റെ വീട്ടിൽ എന്താണ് കാര്യമെന്നും കോടതിക്ക് മുന്നിൽ ഉരുണ്ടു കളിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മനോജ് എബ്രഹാം അയച്ചുവെന്ന് പറയുന്ന കത്ത് എവിടെയെന്നും കോടതി ചോദിച്ചു.
 

Latest News