Sorry, you need to enable JavaScript to visit this website.

ഡോക്ടറുടെ വസതിയില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന്  കാമുകന് ആഭരണങ്ങള്‍ വാങ്ങി നല്‍കിയ യുവതി അറസ്റ്റില്‍

മുംബൈ- ഡോക്ടറുടെ വസതിയില്‍ നിന്നും പണം കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലെ ചെമ്പൂര്‍ പ്രദേശത്ത് താമസിച്ചിരുന്ന ഡോക്ടറുടെ വീട്ടില്‍ നിന്നുമാണ് ഇവര്‍ പണം മോഷ്ടിച്ചത്. ആറ് ലക്ഷം രൂപയായിരുന്നു ഇവര്‍ തട്ടിയെടുത്തത് എന്ന് പോലീസ് പറഞ്ഞു. ഗോവന്‍ഡിയില്‍ താമസമാക്കിയ വിദ്യാ കാംബ്ലെ എന്ന 35 കാരിയാണ് അറസ്റ്റിലായത്.
മോഷ്ടിച്ച പണം ഉപയോഗിച്ച് ഇവര്‍ കാമുകന് ആഭരണങ്ങള്‍ വാങ്ങി നല്‍കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ മൂന്ന് മുതല്‍ ഗുര്‍നിത് വാസന്‍ എന്ന ഡോക്ടറുടെ വീട്ടില്‍ ഈ സ്ത്രി ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇദ്ദേഹം പ്രദേശത്തെ ഒരു ഡയഗ്‌നോസ്റ്റിക്ക് സെന്റര്‍ നടത്തി വരികയാകയായിരുന്നു. തന്റെ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഇദ്ദേഹം വീട്ടിലേക്ക് കൊണ്ടുവരികയും അലമാരയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട്, അത് എടുത്ത് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു പതിവ്.
50,000 രൂപയുടെ കെട്ടുകളാക്കിയാണ് ഇയാള്‍ പണം അലമാരയില്‍ സൂക്ഷിച്ചിരുന്നത്. നവംബര്‍ മൂന്നിന് പരിശോധിച്ചപ്പോള്‍ ഈ കൂട്ടത്തില്‍ 10 കെട്ടുകള്‍ കാണാതെ വരികയായിരുന്നുവെന്ന് ശ്രദ്ധിച്ചുവെന്ന് ഗോവാണ്ടി പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ ദേവ്ദാസ്.
പണം കാണാതായതോടെ വാസന്‍ വീട്ടുജോലിക്ക് വന്ന സ്ത്രീയെത്തന്നെ സംശയിക്കുകയായിരുന്നു. തുടര്‍ന്ന്, ഇദ്ദേഹം അലമാര കാണുന്ന നിലയില്‍ ഒരു രഹസ്യക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഒരു കെണിയൊരുക്കിയ ശേഷം ഡോക്ടര്‍ നവംബര്‍ അഞ്ചിന് ഭക്ഷണം കഴിക്കുന്നതിന് പുറത്ത് പോകുകയും ചെയ്തു. തിരികെ എത്തിയ അദ്ദേഹം പരിശോധിച്ചപ്പോള്‍ പണക്കെട്ട് മോഷണം പോയതായി കാണുകയും ചെയ്തു. തുടര്‍ന്ന് ക്യാമറ ദൃശ്യങ്ങള്‍ കണ്ടെത്തുകയും അത് കാണിച്ച് വിവരം ചോദിക്കുകയും ചെയ്തു. കള്ളി വെളിച്ചത്തായതോടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. വാസന്റെ പരാതിയില്‍ ഗോവാണ്ടി പോലീസ് കാംബ്ലെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിശദമായ പരിശോധനയില്‍ 2019ലും സമാനമായ മോഷണം നടത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.പിന്നീട്, പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണം കാമുകന് സ്വര്‍ണാഭരണം വാങ്ങുവാനാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തിയത്. ഇവരില്‍ നിന്നും 50 ഗ്രാമിന്റെ ഒരു മാലയും 24 ഗ്രാം, 33 ഗ്രാം എന്നിങ്ങന്‍െ ഭാരം വരുന്ന രണ്ട് കൈചെയിനുകളും ഇവരുടെ കാമുകന്റെ പക്കല്‍ നിന്നും കണ്ടെത്തുകയും ചെയ്തു.
 

Latest News