കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; വന്‍ നാശം

കോട്ടയം- കോട്ടയം എരുമേലി കണമലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. രണ്ടു വീടുകള്‍ തകര്‍ന്നു. പനന്തോട്ടം ജോസ്, തെന്നിപ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഇവിടങ്ങളില്‍ നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും ബൈക്കും ഒലിച്ചു പോയി. രാത്രി 11 മണിയോടെ തുടങ്ങി പുലര്‍ച്ചെ അഞ്ചു വരെ മേഖലയില്‍ മഴ ശക്തമായി പെയ്തിരുന്നു. അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ ഒമ്പതും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. റോഡുകള്‍ തകര്‍ന്നതിനാല്‍ കണമല, എഴുത്വാപുഴ, ഉടകടത്തി എന്നിവിടങ്ങളില്‍ ഗതാഗത തടസമുണ്ടായി. 

പത്തനംതിട്ട കൊക്കാത്തോട് ഭാഗത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഒരു വീട് നശിച്ചു. നാലു വീടുകളില്‍ വെള്ളംകയറി. വീട്ടുകാരെ സുരക്ഷിതമായി മാറ്റി. കോന്നിയില്‍ അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അഞ്ചു വീടുകളില്‍ വെള്ളംകയറി.
 

Latest News