ഓടാന്‍ പോയ പെണ്‍കുട്ടിയെ റാഞ്ചി, ഒരു ദിവസത്തിന് ശേഷം തിരികെ കിട്ടി

പാരീസ്- വടക്ക്- ജോഗിംഗിന് പോയതിനിടെ കാണാതായ കൗമാരക്കാരിയെ കണ്ടെത്തി. പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ഒരു ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തിയ പെണ്‍കുട്ടി തന്നെ ആരോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറഞ്ഞു.

ഓടാന്‍ പോയ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ടേക്ക്അവേയിലാണ് പതിനേഴുകാരിയെ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

ശരീരത്തില്‍ പോറലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടുപോയവര്‍ തന്നെ ബന്ദികളാക്കിയെന്നും എന്നാല്‍ രക്ഷപ്പെടാന്‍ സാധിച്ചെന്നും അവര്‍ പോലീസിനോട് പറഞ്ഞതായി ഫ്രഞ്ച് മാധ്യമങ്ങള്‍ പറഞ്ഞു.

സംഭവത്തില്‍ ഒരാളെ ചോദ്യം ചെയ്തെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചു.

 

Latest News