മ്യാന്‍മറില്‍ യു.എസ് മാധ്യമ പ്രവര്‍ത്തകനെതിരെ ദേശദ്രോഹക്കുറ്റം

യാങ്കൂണ്‍- സൈന്യം ഭരിക്കുന്ന മ്യാന്‍മര്‍ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹത്തിനും തീവ്രവാദത്തിനും കേസെടുത്തു. പരമാവധി ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു.

ഫ്രോണ്ടിയര്‍ മ്യാന്‍മറിന്റെ മാനേജിംഗ് എഡിറ്ററായ ഡാനി ഫെന്‍സ്റ്ററിനെ (37) മെയില്‍ യാങ്കൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. ഫെബ്രുവരിയില്‍ നടന്ന അട്ടിമറിക്ക് ശേഷം ഡസന്‍ കണക്കിന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ തടവിലാക്കപ്പെട്ടിരുന്നു.

 ആരോപണങ്ങളില്‍ ഫെന്‍സ്റ്ററിന്റെ വിചാരണ നവംബര്‍ 16-ന് ആരംഭിക്കും.

സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുക, നിയമവിരുദ്ധമായ കൂട്ടുകെട്ട്, ഇമിഗ്രേഷന്‍ നിയമം ലംഘിച്ചു എന്നീ കുറ്റങ്ങളാണ്  നേരത്തെ ചുമത്തിയത്.
എന്നാല്‍ പുതിയ കുറ്റങ്ങള്‍ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന തരത്തില്‍ ഏറ്റവും ഗുരുതരമാണ്.

 

Latest News