തൃശൂര്‍ - അശ്ലീലവീഡിയോ കാണിച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. അയ്യന്തോള്‍ സ്വദേശിയാണ് അറസ്റ്റിലായത്.
അശ്ലീല വീഡിയോകള്‍ കാണിച്ച് അച്ഛന്‍ തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ച വിവരം 11 വയസുള്ള മകള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ വെസ്റ്റ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തി.






