പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സന്‍ മാവുങ്കലിനെ എറണാകുളം പോക്‌സോ കോടതി  രണ്ട് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്റെ ഓഫീസിലെ ജീവനക്കാരിയുടെ മകളാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.
വിദ്യാഭ്യാസത്തിനു പണം നല്കാമെന്നു പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വീട്ടിലും മറ്റൊരു വീട്ടിലും പീഡിപ്പിച്ചെന്നാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട്  ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലിന് മോന്‍സനെ കോടതിയില്‍ ഹാജരാക്കണം. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു ഹാജരായി.

 

Latest News