സൗദിയില്‍ തൊഴില്‍ കരാര്‍ ചുമതലയില്‍ മാറ്റം, വിശദീകരിച്ച് മന്ത്രി

റിയാദ് - സ്വകാര്യ സ്ഥാപനങ്ങളും തൊഴിലാളികളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധത്തിന്റെ മാനേജ്‌മെന്റ് ചുമതല മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വഹിക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രിസഭാ തീരുമാനത്തിലൂടെ വിവര ഉറവിടങ്ങളെ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.

തൊഴില്‍ വിപണിയിലെ മുഴുവന്‍ കരാറുകളുടെ രജിസ്‌ട്രേഷനും ഡോക്യുമെന്റേഷനും നിയന്ത്രിക്കാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. തൊഴിലാളികളും സ്ഥാപനങ്ങളും തമ്മിലുള്ള കേസുകള്‍ കുറക്കല്‍, സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും അനുസൃതമായി വിവര സ്രോതസ്സുകളുടെ ഏകീകരണം, ഡാറ്റ റഫറന്‍സ് തത്വം നടപ്പാക്കല്‍ എന്നിവയും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യംവെക്കുന്നു.

മാനവശേഷി ആസൂത്രണത്തില്‍ കൃത്യതാ നിലവാരം മെച്ചപ്പെടുത്തല്‍, വികസനത്തിനും ദേശീയ അഭിവൃദ്ധിക്കും ആവശ്യമായ തീരുമാനമെടുക്കല്‍ പ്രക്രിയ മെച്ചപ്പെടുത്തല്‍, സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം ശക്തിപ്പെടുത്തല്‍, വ്യക്തമായ ഭരണ ചട്ടക്കൂട് അനുസരിച്ച്, ഇരു കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലക്ക് ഇ-കരാര്‍ ഉപയോഗിച്ച് കരാര്‍ ബന്ധം രേഖപ്പെടുത്തല്‍ എന്നിവയും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.

 

 

Latest News