ജിദ്ദ- മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒട്ടകത്തിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. വാഹനത്തിന്റെ ഡ്രൈവർ പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫാ(38)ണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലിയും മരിച്ചിരുന്നു. അപകടത്തിൽ റഊഫ് അടക്കം മൂന്നു പേർക്ക് മാരകമായി പരിക്കേറ്റിരുന്നു. റിഷാദിന്റെ ഉമ്മയും ഭാര്യയും പരിക്കേറ്റ് ചികിത്സയിലാണ്.