ഗുസ്തി താരം നിഷ വെടിയേറ്റു മരിച്ചുവെന്നത് വ്യാജ വാര്‍ത്ത, താരം വീഡിയോയില്‍

ചണ്ഡീഗഢ്- ഗുസ്തി താരം നിഷ ദാഹിയ ഹരിയാനയില്‍ വെടിയേറ്റു മരിച്ചുവെന്നത് വ്യാജ വാര്‍ത്ത. താന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് നിഷ വിഡീയോ സന്ദേശത്തില്‍ പറഞ്ഞു.
ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനോടൊപ്പമാണ് നിഷയുടെ വീഡിയോ. താന്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണെന്നും സീനിയര്‍ ദേശീയ മീറ്റിനായാണ് എത്തിയതെന്നും നിഷ ദാഹിയ പറഞ്ഞു.
അവള്‍ ജീവിച്ചിരിപ്പുണ്ട് എന്ന അടിക്കുറിപ്പോടെ ഗുസ്തി താരം സാക്ഷി മാലിക്കും ഫോട്ടോ ട്വീറ്റ് ചെയ്തു.
ഹരിയാനയിലെ സോനിപ്പത്തിലുള്ള ഗുസ്തി അക്കാദമിയില്‍ വെച്ച് നിഷയും സഹോദരന്‍ സുശീല്‍ കുമാറും വെടിയേറ്റുമരിച്ചുവെന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ട്.

 

Latest News