കോഴക്കേസ്: ശബ്ദപരിശോധന കേന്ദ്രത്തിന്റെ ലാബില്‍ വേണം, സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി

വയനാട്- ബത്തേരി കോഴക്കേസിലെ ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിന് കീഴിലെ ലബോറട്ടറിയില്‍ നടത്തണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയാണ് സുരേന്ദ്രന്റെ ആവശ്യം നിരാകരിച്ചത്.

കേരളത്തിലെ ലാബുകളില്‍ നടത്തുന്ന പരിശോധന വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക് ലാബില്‍ ശബ്ദ പരിശോധന നടത്തണമെന്ന സുരേന്ദ്രന്റെ ആവശ്യം.

സുരേന്ദ്രന്റെയും സി.കെ. ജാനു ഉള്‍പ്പെടെയുള്ളവരുടെയും ശബ്ദ സാമ്പിളുകള്‍ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍വെച്ച് കഴിഞ്ഞ ദിവസങ്ങളില്‍ െ്രെകംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു.

 

Latest News