Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി- നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം.
ടോണി ചമ്മിണിക്ക് പുറമേ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ്, തമ്മനം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജര്‍ജസ് വി.ജേക്കബ്, വൈറ്റില മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് മാളിയേക്കല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷെരീഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ട് ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിന്മേലുമാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഓരോരുത്തരും 37,500 രൂപ വീതം കെട്ടിവെക്കുകയും വേണം.
കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തില്‍ പ്രതിഷേധിച്ച  ജോജു ജോര്‍ജിന്റെ ലാന്‍ഡ് റോവര്‍ കാറിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തെന്നാണ് കേസ്.
കേസില്‍ എട്ട് പ്രതികളാണുള്ളത്. ടോണി ചമ്മിണിയാണ് ഒന്നാംപ്രതി. ടോണി ചമ്മിണിയും മറ്റു മൂന്ന് പ്രതികളും തിങ്കളാഴ്ചയാണ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ജോജു ജോര്‍ജിന്റെ കാറിന് ആറുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്.

 

Latest News