ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച: നാല് വിദേശികള്‍ അറസ്റ്റില്‍

ജിദ്ദയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചകള്‍ നടത്തി അറസ്റ്റിലായ യെമനികള്‍.

ജിദ്ദ - നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചകള്‍ നടത്തിയ നാലംഗ യെമനി സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. നാലു പേരും നുഴഞ്ഞുകയറ്റക്കാരാണ്. വാതിലുകള്‍ തകര്‍ത്ത് വ്യാപാര സ്ഥാപനങ്ങളില്‍ കയറി പണവും വിലപിടിച്ച വസ്തുക്കളും കവരുകയാണ് സംഘം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

 

Latest News