മുംബൈ- കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയക്കു സമീപം മൂന്നു പേരെ കൊണ്ടുവന്നിറക്കിയ ടാക്‌സി ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തു. മൂന്ന് ടൂറിസ്റ്റുകളെയാണ് ഇയാളുടെ ടാക്‌സിയിലെത്തിയത്.
ഗൂഗിള്‍ മാപ്പ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു ഡ്രൈവറോട് ചോദിച്ചതിനെ തുടര്‍ന്ന് ആ ഡ്രൈവറാണ് പോലീസിനെ വിളിച്ചത്.
ചോദ്യം ചെയ്യലില്‍ സംശയാസ്പദമായൊന്നും കണ്ടെത്താത്തതിനാല്‍ ഡ്രൈവറെ വിട്ടയച്ചതായി പോലീസ് പറഞ്ഞു.