ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ നിരവധി പേരുമായി  അവിഹിതബന്ധം; ഗ്രാമത്തിന്റെ വിശുദ്ധി സംരക്ഷിക്കാന്‍  യുവതിയെ നാടുകടത്തി 

ഗുവാഹതി- വിവാഹേതരബന്ധം ആരോപിച്ച് യുവതിയെയും കുടുംബത്തെയും ഗ്രാമത്തില്‍ നിന്ന് 12 വര്‍ഷത്തേക്ക് നാട് കടത്തി. അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ധകുഖാന പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദിഘോല ചപോരി ഗ്രാമത്തിലെ നാട്ടുകൂട്ടുമാണ് യുവതിയെയും കുടുംബത്തെയും 12 വര്‍ഷത്തേക്ക് നാടുകടത്തിയത്. യുവതിയുടെ ഭര്‍ത്താവ് കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവതിക്ക് വിവാഹേതരബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ യുവതിയെ താക്കീത് ചെയ്തതായും ഇക്കാര്യം പൊലീസിനെ അറിയിച്ചതായും നാട്ടുകാര്‍ പറയുന്നു. അവള്‍ക്ക് വിവാഹേതരബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ  തങ്ങള്‍ അവളുടെ ഭര്‍ത്താവിനെ കേരളത്തില്‍ നിന്ന് വിളിച്ചുവരുത്തി, ഗ്രാമവാസികളെല്ലാം ചേര്‍ന്ന് സ്ത്രീയെ അവളുടെ ഭര്‍ത്താവിന് കൈമാറിയെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയും കുടുംബവും ഇനി തങ്ങളുടെ ഗ്രാമത്തില്‍ താമസിക്കേണ്ടതില്ലെന്ന് ഗ്രാമവാസികള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് 12 വര്‍ഷത്തേക്ക് നാടുകടത്തുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.ഞങ്ങളുടെ ഗ്രാമത്തിന്റെ വിശുദ്ധി സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് മറ്റൊരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

Latest News