Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 പേർ വെന്തുമരിച്ചു

ജയ്പുർ-രാജസ്ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. രാവിലെ പത്തിന് ബലോത്രയിൽനിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. ബാർമർ-ജോദ്പുർ ദേശീയ പാതയിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽനിന്ന് കയറി വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസ് പൂർണമായും കത്തി നശിച്ചു. 25 പേരാണ് ബസിലുണ്ടായിരുന്നത്.
 

Latest News