വാഹനമോടിച്ചത് പതിനേഴുകാരന്‍, അച്ഛന്  25,000 രൂപ പിഴയും ഒരുമാസം തടവും

തൊടുപുഴ- പതിനേഴുകാരന്‍ വാഹനമോടിച്ചതിന് അച്ഛന് 25,000 രൂപ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പിഴശിക്ഷ വിധിച്ചു. കഴിഞ്ഞ മേയ് അഞ്ചിന് മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംക്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതിവിധിയിലുണ്ട്. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കര്‍ശന വാഹനപരിശോധന ഉണ്ടാകുമെന്ന് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നസീര്‍.പി.എ. പറഞ്ഞു.
 

Latest News