മലയാളി എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍  ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍- എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ്  ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണ മിശ്രിതം പിടികൂടിയത്.
 

Latest News