മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നാവിക സേന മേധാവി

ന്യൂദല്‍ഹി- നാവിക സേനയുടെ പുതിയ മേധാവിയായി മലയാളിയായ വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ നിയമിതനായി. ഈ മാസം 30 ന് ചുമതലയേല്‍ക്കും. കരംബീര്‍ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് ഹരികുമാര്‍ നിയോഗിതനായത്.
തിരുവനന്തപുരം സ്വദേശിയാണ്. 1983 ല്‍ നാവിക സേനയില്‍ ചേര്‍ന്ന അദ്ദേഹം പരംവിശിഷ്ട സേവ മെഡല്‍, അതിവിശിഷ്ട സേവ മെഡല്‍, വിശിഷ്ട സേവ മെഡല്‍ എന്നിവ നേടിയിട്ടുണ്ട്.
വെസ്റ്റേണ്‍ നേവല്‍ കമാണ്ട് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫായി സേവനമനുഷ്ഠിക്കുകയാണ് ഇപ്പോള്‍.

 

Latest News